ഹോം › കേരളം

പയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു

By Metro Journal Team · 23 Nov 2026, 12:00 PM

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. ആദ്യ മൂന്നു പ്രതികളായ ടി.പി ബിജു, വിപിന്‍ എം, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

സിപിഎം പ്രവര്‍ത്തകനായിരുന്ന സി.വി ധനരാജിനെ 2016 ജൂലൈ 11നാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ടു ബൈക്കുകളിലായി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകു വശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.

രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. 2016 ജൂണ്‍ 25ന് കക്കമപാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപവും, പിന്നീട് പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്തു വെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#cpm#murder#കണ്ണൂർ#പ്രതി#രാജി

ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട്ട് വിവാഹ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി സംഘർഷംവിദ്യാര്‍ഥികള്‍ക്ക് വന്‍ നിയമവിജയം; കാലടി സര്‍വകലാശാലയ്ക്ക് തിരിച്ചടി: സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതിഎ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്സ്വർണവില ഇന്ന് (23 നവംബർ 2026): പവന് ₹1,080 കൂടി; ഒരു പവന് ₹92,800ഫൈസ, എഫ് ട്യൂൺ, ഗോറി; പല പേരുകളിൽ എത്തുന്നത് ഒരേ ക്രീം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമപത്ത് വയസ്സുകാരിക്ക് നേരെ 70കാരന്റെ അതിക്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ
പൂർണ്ണ പേജ് കാണുക ›