ഹോം › കേരളം

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം; യെമൻ സർക്കാരിനെ സമീപിച്ച് അമ്മ പ്രേമകുമാരി

By News Desk · 13 Jul 2025, 01:35 PM

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. യെമനിലെ പബ്ലിക് പ്രൊസിക‍്യൂഷൻ ഡയറക്റ്റർക്കാണ് അപേക്ഷ നൽകിയത്. കൊല്ലപ്പെട്ട യെമൻ പൗരവന്‍ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായി ദിയാധന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര‍്യത്തിലാണ് അപേക്ഷ നൽകിയിരിക്കുന്നത്.   അതേസമയം വധ ശിക്ഷയിൽ നിന്നും നിമിഷപ്രിയയെ രക്ഷിക്കുന്നതിനായി ഇടപെടണമെന്ന് ആവശ‍്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിന്‍റെ ഹർജിയിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച മറുപടി നൽകും. വധശിക്ഷ ബുധനാഴ്ചയോടെ നടപ്പാക്കാനാണ് യെമൻ ഭരണകൂടത്തിന്‍റെ തീരുമാനം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›