ഹോം › കേരളം

ചർച്ചയിൽ തീരുമാനമായില്ല; എൽപിഎസ്ടി സമരം തുടരും, അനുകൂല ഉത്തരവിറങ്ങും വരെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് വളർമതി

By Metro Journal Team · 18 Nov 2026, 03:04 PM

സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി സമരം തുടരും. അനുകൂല തീരുമാനം ഉണ്ടായാല്‍ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് സമര സമിതി നേതാവ് എസ് വളര്‍മതി പറഞ്ഞു. അടുത്ത ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ച പരാജയമെന്ന് പറയാനാകില്ലെന്നും ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും എസ് വളര്‍മതി പറഞ്ഞു.

ചര്‍ച്ച ഫൈനലൈസ് ചെയ്തിട്ടില്ലെന്ന് വളര്‍മതി പറഞ്ഞു. മുഖ്യമന്ത്രിക്ക് പെട്ടന്ന് ഡല്‍ഹിക്ക് പോകേണ്ടതുകൊണ്ട് മറ്റുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ പറഞ്ഞ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കഴിഞ്ഞ കുറച്ച് ക്യാബിനറ്റുകള്‍ക്ക് മുന്നേ 18 അധ്യാപക ലിസ്റ്റുകള്‍ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അത് നീട്ടാന്‍ സാധിച്ചില്ല. നിയമപരമായ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെ നമ്മുടേതും പരിശോധിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ വിഷയങ്ങളും പരിശോധിച്ച് അടുത്ത ബുധനാഴ്ചയ്ക്കകം വീണ്ടുമൊരു ചര്‍ച്ച നടത്തുകയും അന്തിമ തീരുമാനത്തിലെത്തുകയും ചെയ്യുമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ലിസ്റ്റിന് ഗുണകരമാകുന്ന, നിയമനങ്ങള്‍ നടക്കുന്ന രീതിയിലുള്ള നടപടി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചത്. ഇപ്പോഴും നിരാഹാരം തുടരുകയാണ്. ചര്‍ച്ച ഫൈനലൈസ് ആകുന്നത് വരെ നിരാഹാരം തുടരും. ഗവണ്‍മെന്റ് അനുഭാവപൂര്‍വം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുകൂലമായ തീരുമാനമുണ്ടായാല്‍ സമരം അവസാനിപ്പിക്കും – വളര്‍മതി പറഞ്ഞു.

അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ റിട്ടയര്‍മെന്റ് വേക്കന്‍സി നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. റിട്ടയര്‍മെന്റ് വേക്കന്‍സി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് നല്‍കണം. ഡിവിഷന്‍ ഫാള്‍ മൂലം പുറത്താക്കുന്ന അധ്യാപകരെ സര്‍ക്കാര്‍ സംരക്ഷിക്കണം – എന്നതെല്ലാമാണ് ആവശ്യം.

അതേസമയം, വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ധനവകുപ്പ് ഈ ആവശ്യത്തെ എതിര്‍ത്തു. സമരക്കാരോട് അനുഭാവമെന്നും ചര്‍ച്ചകള്‍ക്ക് തടസമില്ലെന്നും വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#അധ്യാപക#തിരുവനന്തപുരം#നടപടി#വളർമതി#സമരം

ബന്ധപ്പെട്ട വാർത്തകൾ

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ചകൊട്ടിയത്ത് ടാർ പ്ലാന്റിലെ പുക ശ്വസിച്ച് 36-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതംപിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനുംസഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ‘ദത്തുപുത്രിയും ദത്തുപുത്രനും’ വേണ്ട; മകൻ അല്ലെങ്കിൽ മകൾ എന്ന് മതി: സർക്കാർ രേഖകളിലെ വേർതിരിവ് ഒഴിവാക്കാൻ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
പൂർണ്ണ പേജ് കാണുക ›