ഹോം › കേരളം

വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

By Metro Journal Team · 18 Nov 2026, 04:30 PM

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി. വിദ്യാർഥി പ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലെ എന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ സമിതി റിപ്പോർട്ട് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് വിദ്യാർഥികൾ വാദിച്ചു. നടപടി നേരിട്ട വിദ്യാർഥകൾക്കെതിരെ മുൻപും കേസുകളുണ്ടെന്നും ബിരുദദാന ചടങ്ങിൽ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്നും സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ.

എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത് എന്ന് ഇതുവരെ അന്വേഷണ സമിതി പറഞ്ഞിട്ടില്ലെന്ന് വിദ്യാർഥികൾ പറ‍ഞ്ഞു. വീണ്ടും 4 പേരുടെ സസ്‌പെൻഷൻ നീട്ടി. ഖേദം പ്രകടിപ്പിച്ചാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് പറയുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർഥികൾ കോടതിയിൽ പറ‍ഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് വാദം കേട്ടത്.

വിദ്യാർത്ഥിപ്രതിഷേധങ്ങൾ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ബിരുദദാന ചടങ്ങിൽ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്ന് സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ മറുപടി നൽ‌കി. അരിശം തീർന്നില്ലേ എന്ന കോടതിയുടെ ചോദ്യമായിരിന്നു ഒരു ദിവസത്തെ ബാനർ എന്ന് സർവകലാശാല കോടതിയെ അറിയിച്ചു. മാധ്യമങ്ങളെയും കോടതി വിമർശിച്ചു. എന്ത് റിപ്പോർട്ട് ചെയ്യണം, ചെയ്യണ്ട എന്ന് മാധ്യമങ്ങളല്ലേ തീരുമാനിക്കുന്നതെന്നും അത് മാധ്യമ സ്വാതന്ത്ര്യമല്ലേ എന്നും കോടതി പറഞ്ഞു. മാപ്പ് പറയണം എന്ന് പറയുന്ന സർവകലാശാലയുടെ സത്യവാങ്മൂലത്തിന് വിദ്യാർഥികൾ ഹൈക്കോടതിയിൽ മറുപടി നൽകിയിട്ടുണ്ട്. മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#കൊച്ചി#കോടതി വിധി#നടപടി#മറുപടി

ബന്ധപ്പെട്ട വാർത്തകൾ

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തംകൊട്ടിയത്ത് ടാർ പ്ലാന്റിലെ പുക ശ്വസിച്ച് 36-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുപിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ യുഡിഎഫിൽ സമവായം; അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനുംസഹകരണ മേഖലയിലെ ക്രമക്കേട് പരാമർശിച്ചപ്പോൾ സിപിഐഎം പ്രവർത്തകർ പ്രസംഗം തടസ്സപ്പെടുത്തി; വി. കുഞ്ഞികൃഷ്ണൻ എംഎൽഎചർച്ചയ്ക്ക് വിളിച്ചുവരുത്തി ഗേറ്റിൽ തടഞ്ഞു; ഏഴ് ദിവസം ഐസിയുവിൽ കഴിഞ്ഞ തന്നോടാണ് ഈ നടപടിയെന്ന് വളർമതിചാല കവർച്ചയിൽ ട്വിസ്റ്റ്: കവർന്ന സ്വർണത്തിൽ നിന്നും നാലേകാൽ പവൻ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ് ഒളിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›