ഹോം › കേരളം

കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

By MJ Desk · 07 Jul 2025, 05:08 PM

കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ് വാനിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. ആനകല്ല് കോളനി വടക്കേക്കുന്നിൽ എലിസബത്താണ്(68) മരിച്ചത്. പാലാ-തൊടുപുഴ റോഡിൽ ആറാം മൈലിലാണ് അപകടം. തൊടുപുഴ ഭാഗത്ത് നിന്ന് പാലായിലേക്ക് വരികയായിരുന്ന പിക്കപ് വാൻ എലിസബത്തിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്. ഗുരുതരമായി പരുക്കേറ്റ എലിസബത്തിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ നടക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›