ഹോം › കേരളം

ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ്, എറിഞ്ഞോയെന്ന് പ്രവർത്തകർ; എസ് എഫ് ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

By MJ Desk · 10 Jul 2025, 03:25 PM

രാജ്ഭവനിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് തടയാനായി പോലീസ് വെച്ച ബാരിക്കേഡിന്റെ ഒരു ഭാഗം എസ് എഫ് ഐ പ്രവർത്തകർ എടുത്തു മാറ്റി. ജലപീരങ്കി പ്രയോഗം വകവെക്കാതെയാണ് പ്രതിഷേധക്കാർ ബാരിക്കേഡ് എടുത്തു മാറ്റിയത്. അഞ്ച് തവണയാണ് പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ ജലപീരങ്കിയിലെ വെള്ളവും തീർന്നു. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ മുദ്രവാക്യം വിളിക്കാൻ തുടങ്ങിയതോടെ ടിയർ ഗ്യാസ് അല്ലെങ്കിൽ ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എറിഞ്ഞോയെന്ന് പ്രവർത്തകരും വിളിച്ചു പറഞ്ഞു പേടിച്ച് ഓടുന്നവരല്ലെന്നും കൂത്തുപറമ്പിൽ ഭയന്നിട്ടില്ല, പിന്നെയാണോ ഇവിടെയെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ചോദിച്ചു. ഗവർണർ ബോംബ് തന്നു വിട്ടിട്ടുണ്ടോയെന്നും ശിവപ്രസാദ് പോലീസിനോട് ചോദിച്ചു. സംഘി വിസി അറബിക്കടലിൽ എന്ന മുദ്രവാക്യമുയർത്തിയാണ് എസ് എഫ് ഐ മാർച്ച് നടത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›