ഹോം › കേരളം

83,000 കടന്ന് കുതിപ്പ്, വില 84,000ത്തിന് അരികിൽ; പിടിവിട്ട് കുതിച്ച് സ്വർണവില

By MJ Desk · 23 Sep 2025, 10:36 AM

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി 83,000 രൂപ കടന്നു. ഇന്ന് പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 84,000ത്തിന് അരികിൽ എത്തി. 83,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ഗ്രാമിന് 115 രൂപ വർധിച്ച് 10,480 രൂപയായി. സെപ്റ്റംബർ മാസം മാത്രം പവന്റെ വിലയിൽ 6200 രൂപയോളമാണ് വർധിച്ചത്. സെപ്റ്റംബർ ഒന്നിന് പവന്റെ വില 77,640 രൂപയിലായിരുന്നു. 

ഇന്നലെ സ്വർണവില രണ്ട് തവണയായി 680 രൂപ വർധിച്ചിരുന്നു. രാവിലെ 320 രൂപയും ഉച്ചയ്ക്ക് ശേഷം 360 രൂപയുമാണ് വർധിച്ചത്. സെപ്റ്റംബർ 9ന് ആണ് സ്വർണവില ആദ്യമായി 80,000 രൂപ കടന്നത്. സെപ്റ്റംബർ 16ന് ആദ്യമായി 82,000 രൂപയും കടന്നു. 

്‌
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
പൂർണ്ണ പേജ് കാണുക ›