ഹോം › കേരളം

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരിക്ക് 16 വർഷം കഠിനതടവ്

By Metro Journal Team · 29 Nov 2026, 12:25 PM

2023ൽ കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ക്ഷേത്ര പൂജാരിക്ക് 16 വർഷം തടവുശിക്ഷ. സോമൻ (46) എന്ന ആളെയാണ് ശിക്ഷിച്ചത്. 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്.

മികച്ച ആരോഗ്യത്തിനും പഠന മികവിനുമായി ഏലസ് ധരിപ്പിക്കാനെന്ന വ്യാജേന എത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ എത്തിയത്. എലസ് ഫലിക്കണമെങ്കിൽ ശാരീരിക ബന്ധം ആവശ്യമാണെന്ന് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

സംഭവത്തിന്‍റെ പിറ്റേദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കേസെടുത്ത പൊലീസ് പേരാമ്പ്രയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ആശുപത്രിയിൽ#കോഴിക്കോട്#ജില്ല#പിഴ#പ്രതി#ലക്ഷം

ബന്ധപ്പെട്ട വാർത്തകൾ

തൃശൂരിൽ 26കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അയൽവീട്ടിലെ ടെറസിൽതാമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീർക്കാനെന്ന് പ്രതികളുടെ മൊഴി; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയംഎം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായിനരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം; കുട്ടിയുടെ നില അതീവ ഗുരുതരംകേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശംസ്വർണവില ഇന്ന് (29 നവംബർ 2026): മാറ്റമില്ല; ഒരു പവന് ₹93,760
പൂർണ്ണ പേജ് കാണുക ›