കോഴിക്കോട്: നരിക്കുനിയിൽ ഏഴാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരം കാണുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. മത്സരം കാണേണ്ടെന്നും അവിടെനിന്ന് എഴുന്നേറ്റുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു സീനിയർ വിദ്യാർഥിയുടെ ആക്രമണം.
മർദനത്തിൽ കുട്ടിയുടെ ശരീരത്തിലെ മർമപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ പരുക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.