ഹോം › കേരളം

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

By MJ Desk · 30 Jun 2025, 10:53 AM

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന പോലീസ്് മേധാവിയായിരുന്ന ഷെയ്ക്ക് ദർവേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം 1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രപ്രദേശ് സ്വദേശിയാണ്. 2026 വരെ അദ്ദേഹത്തിന് സർവീസുണ്ട്. പോലീസ് മേധാവി ആയാൽ ഒരു വർഷം കൂടി അധിക സർവീസ് ലഭിക്കും. ഐബിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന റവാഡയെ കേന്ദ്ര കാബിനറ്റിൽ സുരക്ഷാ സെക്രട്ടറിയായി അടുത്തിടെ കേന്ദ്രം നിയമിച്ചിരുന്നു പോലീസ് മേധാവി ആക്കിയാൽ സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെന്ന് അടുത്തിടെ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ 41ാമത് ഡിജിപിയാണ് റവാഡ. നിലവിൽ ഡൽഹിയിലുള്ള അദ്ദേഹം ഉടൻ തിരുവനന്തപുരത്ത് തിരിച്ചെത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›