ഹോം › കേരളം

ശബരിമല മണ്ഡലകാലം; ‘ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണം’; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി ആഭ്യന്തര മന്ത്രി രമേശ് ചെനിത്തല

By Metro Desk · 07 Oct 2026, 12:45 PM

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദർശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാൻ പാടില്ലെന്നും അധികമായി എത്തുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.

സിസിടിവി സംവിധാനം 40 ദിവസത്തിനുള്ളിൽ ശബരിമലയിൽ പൂർത്തിയാക്കും. വെർച്വൽ ക്യൂ ബുക്കിംഗ് വഴി ദിവസവും 70000 ഭക്തർക്ക് ദർശനത്തിന് ബുക്ക് ചെയ്യാനാകും. അഡ്വാൻസ് ബുക്കിംഗ് സംവിധാനത്തിന് വ്യാപക പബ്ലിസിറ്റി നൽകണമെന്നും മറ്റു ഭാഷകളിൽ അടക്കം പ്രചരണം നൽകണമെന്നും ആഭ്യന്തരമന്ത്രി നിർദേശം നൽകി. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കണം. പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കോട്ടൺ ഗ്ലൗസുകൾ നൽകേണ്ടതാണെന്നും നിർദേശം നൽകി. ‌കഴിഞ്ഞ മാസം 29-ാം തീയതി ചേർന്ന് യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്.

ബരിമല മണ്ഡലകാലം നവംബർ 17-നാണ് ആരംഭിക്കുന്നത്. ഈ മാസം 30നകം മരാമത്ത് പണികൾ ഉൾപ്പെടെ പൂർത്തിയാകുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനിടെ ശബരിമല സന്നിധാനത്ത് മുറികൾ ഭക്തർക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കുക എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയർത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (23 നവംബർ 2026): പവന് ₹1,080 കൂടി; ഒരു പവന് ₹92,800ഫൈസ, എഫ് ട്യൂൺ, ഗോറി; പല പേരുകളിൽ എത്തുന്നത് ഒരേ ക്രീം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമപത്ത് വയസ്സുകാരിക്ക് നേരെ 70കാരന്റെ അതിക്രമം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽഅടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: 5000 രൂപ വരെ പിഴഅംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും
പൂർണ്ണ പേജ് കാണുക ›