സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി
ജില്ലാതല പരീക്ഷയ്ക്ക് മാത്രം അനുമതി; ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് നിർദേശം
കൊച്ചി: മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. ജില്ലാതല പരീക്ഷകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.
നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്. മയിൽപ്പീലി യംഗ് സ്ക്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി ലഭിച്ചത് സന്തോഷകരമായ മുഹൂർത്തമെന്ന് ദേശീയ അധ്യാപക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ പറഞ്ഞു.
NTU – വിനെ കോടതി മനസിലാക്കിയതിൽ സന്തോഷം. അധ്യാപക പരിഷത് പ്രവർത്തിക്കുന്നത് മത, രാഷ്ട്രീയ ചിന്തകൾ ഇല്ലാതെ. വിദ്യാഭ്യാസ താല്പര്യം അനുസരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് NTU. NTU ന് സ്വാഭാവിക നീതിയും, ഭരണ ഘടന അവകാശവും നിഷേധിച്ചതായി കോടതി മനസ്സിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടു

പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി

ട്രംപ്-ഷി-പുടിൻ കൂടിക്കാഴ്ചയെച്ചൊല്ലി വാക്പോര്; ‘കോൺഗ്രസിന്റെ ഉപദേശം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന്’ ബിജെപി:പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തെന്ന് രാഹുൽ ഗാന്ധി

ഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു
