ഹോം › കേരളം

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻ

By Metro Journal Team · 14 Nov 2026, 01:01 PM

തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. എൻ കെ ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പ്രതിയായ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ദേഹ പരിശോധന മാത്രമാണ് നടത്തിയതെന്നാണ് പ്രതിയുടെ വാദം.

ബിനുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിയും ഇന്നുണ്ടാകും. ബിനു ഒ പി യിൽ ഡ്യൂട്ടിയിലിരിക്കെ പിജി ഡോക്ടർ ചികിത്സ തേടിയെത്തിയിരുന്നു. സർജനായ ബിനു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. വിശദമായ പരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ആശുപത്രിക്ക് സമീപമുള്ള റൂമിൽ ഉച്ചയ്ക്കുശേഷം എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിജി ഡോക്ടറുടെ പരാതിയിൽ ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#police#അറസ്റ്റ്#തിരുവനന്തപുരം#നടപടി#പോലീസ്

ബന്ധപ്പെട്ട വാർത്തകൾ

സിപിഐ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്ക്; നേതൃത്വവുമായി ചർച്ച നടത്തിരാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം; ഇനിയും ചുമന്നാൽ പാർട്ടി നാറും: കെപിസിസി യോഗത്തിൽ ആഞ്ഞടിച്ച് കാസർകോട് ഡിസിസിചാല സ്വർണക്കവർച്ച; ഏജന്റുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്: പ്രതികളെത്തിയത് രാത്രി ഏഴരയോടെമെസി തട്ടിപ്പിൽ വി. അബ്ദുറഹിമാന് ഇരട്ടക്കുരുക്ക്; കേസെടുക്കാൻ എസ്ഐടിയും ഇഡിയുംസ്വർണവില ഇന്ന് (14 നവംബർ 2026): പവന് ₹640 കുറഞ്ഞു; ഒരു പവന് ₹1,00,920ചാല സ്വർണ്ണക്കവർച്ചയിൽ ദുരൂഹത മുറുകുന്നു; ഉടമയ്ക്ക് ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി ബന്ധമെന്ന് സംശയം: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പൂർണ്ണ പേജ് കാണുക ›