ഹോം › കേരളം

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Metro Journal Team · 24 Nov 2026, 03:20 PM

പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തോക്കുമായി സ്കൂളിൽ വന്ന സഹപാഠിയുടെ കയ്യിൽ നിന്നാണ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. 9ാം ക്ലാസ് വിദ്യാർത്ഥി നാടൻ തോക്കുമായി സ്കൂളിലേക്ക് വരുകയായിരുന്നു. ഈ തോക്കിൽ നിന്നാണ് മറ്റൊരു വിദ്യാർത്ഥിക്ക് വെടിയേറ്റത്. മൂന്ന് തവണ വിദ്യാർത്ഥി നിറയൊഴിച്ചു. ഒന്ന് തറയിലും മറ്റൊന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് വിദ്യാർത്ഥിയുടെ മേൽ പതിച്ചത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്.

പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന വിവരം. പഴക്കം ചെന്ന ചെറിയ റിവോൾവറാണ് കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിദ്യാർത്ഥിയെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.

സംഭവത്തിൽ തൃത്താല പൊലീസിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന പുരോഗമിക്കുകയാണ്. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad#police#നടപടി#പാലക്കാട്#പൊലീസ്#ശസ്ത്രക്രിയ

ബന്ധപ്പെട്ട വാർത്തകൾ

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻകേരളത്തിൽ മികച്ച ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ എംപി: ‘ഞാൻ യു ഗ്രൂപ്പിൽ’പള്ളി പെരുന്നാളിൽ അയ്യപ്പഭക്തിഗാനം പാടുന്നത് വിലക്കി; എതിർത്തയാളെ നാട്ടുകാർ പുറത്താക്കി: അഞ്ച് പാട്ടുകൾ പാടിച്ച് വികാരിഞാൻ എഫ് ടു ക്രീം ഉപയോഗിക്കാൻ കാരണക്കാർ നിങ്ങൾ; യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
പൂർണ്ണ പേജ് കാണുക ›