ഹോം › കേരളം

ആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്

By Metro Journal Team · 24 Nov 2026, 03:12 PM

ആറ്റുകാൽ പൊങ്കാലക്ക് ഇനി സ്ഥിരം അടുപ്പുകൾ. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്. കട്ട കൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണം.കട്ട കൊണ്ടുള്ള അടുപ്പ്മാലിന്യം നീക്കുന്നതിന് ലക്ഷങ്ങളുടെ ചിലവ് കൂടുതലാണ്. സ്ഥിരം അടുപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സംഘാടകർ തയ്യാറാകണമെന്നും മേയർ ആവശ്യപ്പെട്ടു.

ഇത് വളരെ ഗുണകരമാണ്. കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ കൊണ്ട് പൊടിയും പുകയും കുറയും. ആരോഗ്യകരമായ സംവിധാനമാണിത്. ലക്ഷക്കണക്കിന് അടുപ്പ് ആവശ്യമാണ്. ചുടുകല്ല് കഴിഞ്ഞ വർഷം കൊണ്ടുവരുന്നതിനും തിരികെ ഏൽപ്പിക്കുന്നതിനും 12 ലക്ഷത്തോളം രൂപയുടെ ചിലവ് വേണ്ടി വന്നു. ഈ അടുപ്പുകൾ വീണ്ടും ഉപയോഗിക്കാം. തുരുമ്പ് പിടിക്കാതെ നോക്കാനും സാധിക്കും. ചിലവും കുറയ്ക്കാമെന്നും മേയർ വ്യക്തമാക്കി. നഗരത്തിൽ പല ഇടങ്ങളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കും. വാട്ടർ അഥോറിറ്റിയുമായി ചർച്ച നടക്കുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അടുപ്പുകൾ#ക്ഷാമം#തിരുവനന്തപുരം#പുതിയ#പൊടി#സ്ഥിരം

ബന്ധപ്പെട്ട വാർത്തകൾ

പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുസസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാലഉണ്ണിത്താന്റെ നിലപാട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് മറക്കാനാകില്ല; സിപിഎമ്മിനെതിരെ പ്രതിരോധിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മൻബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിപള്ളി പെരുന്നാളിൽ അയ്യപ്പഭക്തിഗാനം പാടുന്നത് വിലക്കി; എതിർത്തയാളെ നാട്ടുകാർ പുറത്താക്കി: അഞ്ച് പാട്ടുകൾ പാടിച്ച് വികാരിവ്യാജ ഫേസ് ക്രീം വിൽപ്പന: കസ്റ്റമർ കെയർ നമ്പർ കാസർകോട്; ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വിൽപ്പന നിർബാധം
പൂർണ്ണ പേജ് കാണുക ›