ഹോം › കേരളം

കൊല്ലത്ത് എസ്‌ഐബി ബാങ്ക് ജീവനക്കാരൻ നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടി; അറസ്റ്റ്

By MJ Desk · 05 Jul 2025, 05:00 PM

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താത്കാലിക ജീവനക്കാരൻ കരവാളൂർ മാത്ര സ്വദേശി ലിബിൻ ടൈറ്റസാണ് പിടിയിലായത്. ബാങ്കിന്റെ മൊബൈൽ ആപ് വഴി 7.21 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത് കഴിഞ്ഞ അഞ്ച് വർഷമായി ബാങ്കിൽ ബിസിനസ് കറസ്‌പോണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ്. ഏരൂർ സ്വദേശി ജനാർദനൻ പിള്ളയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. ജനാർദനൻ പിള്ള കഴിഞ്ഞ ദിവസം പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടതോടെ മാനേജരോട് പരാതിപ്പെടുകയായിരുന്നു. പിന്നാലെ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടതായാണ് സൂചന.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›