ഹോം › കേരളം

മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണം; വയോധികന് പരുക്കേറ്റു

By MJ Desk · 03 Jun 2025, 12:14 PM

വയനാട് മാനന്തവാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. എൽഎഫ് സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. മാനന്തവാടിയിലെ ലോട്ടറി കച്ചവടക്കാരനായ അബ്ബാസിനാണ്(60) കടിയേറ്റത് ഗുരുതരമായി പരുക്കേറ്റ അബ്ബാസിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ നായ മുമ്പ് നിരവധി പേരെ കടിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ ഏപ്രിൽ മുതൽ നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം പത്തായി ഏപ്രിലിൽ നാല് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ നഗരത്തിൽ തെരുവ് നായയുടെ ശല്യം വർധിക്കുന്നത് വിദ്യാർഥികളെയും ഭീതിയിലാഴ്ത്തുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›