ഹോം › കേരളം

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; തമിഴ്‌നാട്ടിൽ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു

By MJ Desk · 05 Jul 2025, 10:23 AM

തമിഴ്‌നാട്ടിൽ കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് വെട്ടിക്കൊന്നു. വി സി കെ കൗൺസിലർ എസ് ഗോമതിയാണ്(38) കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭർത്താവ് സ്റ്റീഫൻ രാജ് പോലീസിൽ കീഴടങ്ങി. തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപാലിറ്റി കൗൺസിലറാണ് ഗോമതി. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. നാല് കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണ് താമസിച്ചിരുന്നത്. ഗോമതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുറച്ചുനാളായി ഇവർ തമ്മിൽ വഴക്ക് നിലനിൽക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി തർക്കമുണ്ടായതിന് പിന്നാലെ സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›