ഹോം › കേരളം

പാലക്കാട് ടെമ്പോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ രോഗി മരിച്ചു

By MJ Desk · 14 Jul 2025, 10:42 AM

പാലക്കാട് വാണിയംകുളത്ത് ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതി (64)യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞ് മായന്നൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്മാവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മക്കൾ പ്രസീജ, മരുമകൻ അയ്യപ്പദാസ് എന്നിവർക്കും പരുക്കേറ്റു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
പൂർണ്ണ പേജ് കാണുക ›