ഹോം › കേരളം

ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; മൃഗശാലാ വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതർ

By Metro Journal Team · 23 Nov 2026, 03:32 PM

തിരുവനന്തപുരം മൃഗശാലയിൽ കുരങ്ങ് കൂട്ടിൽ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടിയത് ഹനുമാൻ കുരങ്ങ്. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്ന് അധികൃതരുടെ വിശദീകരണം. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് മൃഗശാല അധികൃതർ പറഞ്ഞു. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തു പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു.

ഇന്ന് രാവിലെ 9 മണിയോടെയാണ് കൂട്ടിൽ നിന്ന് പുറത്ത് ചാടിയത്. തിരുപ്പതിയിൽ നിന്ന് 2023ൽ കൊണ്ടുവന്ന കുരങ്ങാണിത്‌. ഈ കുരങ്ങ് നേരത്തെയും ചാടി പോയിട്ടുണ്ട്. ഭക്ഷണം ഒരുക്കി കൂട്ടിൽ തിരിച്ചുകയറ്റാനുള്ള ശ്രമം നടക്കുകയാണ്. രണ്ട് സൂ കീപ്പർമാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ സമയാമാകുമ്പോൾ ഇവ കൂട്ടിലേക്ക് തിരികെ എത്താറുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

2023-ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. നേരത്തെയും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് ചാടിപ്പോവുകയും നഗരത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് ഏറെപ്പണിപ്പെട്ടാണ് കുരങ്ങിനെ തിരിച്ചെത്തിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അധികൃതർ#കുരങ്ങ്#കൂട്ടിൽ#തിരുവനന്തപുരം#മൃഗശാല#ഹനുമാൻ

ബന്ധപ്പെട്ട വാർത്തകൾ

​ഇ20 പെട്രോൾ വിവാദം; കർണാടകയുടെ പരിശോധനാ രീതിയെ ചോദ്യം ചെയ്ത് സുരേഷ് ഗോപിധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; വെറുതെ വിട്ടവർക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് എം.വി. ജയരാജൻപയ്യനൂർ ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടുകോഴിക്കോട്ട് വിവാഹ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി സംഘർഷംവിദ്യാര്‍ഥികള്‍ക്ക് വന്‍ നിയമവിജയം; കാലടി സര്‍വകലാശാലയ്ക്ക് തിരിച്ചടി: സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതിഎ ഗ്രൂപ്പിന്റെ പരാതിയിൽ വിശദീകരണം നൽകാൻ വി.ഡി, കെ.സി വിഭാഗങ്ങൾ; ഹൈക്കമാൻഡിന് പ്രത്യേക പരാതിയൊന്നുമില്ലെന്ന് റിപ്പോർട്ട്
പൂർണ്ണ പേജ് കാണുക ›