ഹോം › കേരളം

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്കും; ആദ്യഘട്ടം ഡൽഹിയിൽ

By Metro Journal Team · 18 Nov 2026, 07:55 PM

വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘാടകർ. കേരളത്തിൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘപരിവാർ സംഘടനയുടെ പുതിയ നീക്കം. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നടത്താനാണ് തീരുമാനമെന്ന് ‘മയിൽപ്പീലി’ മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് പരീക്ഷ.

അതേസമയം മയിൽപ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് നിയമനടപടിക്കൊരുങ്ങുകയാണ്. പരീക്ഷയുടെ ചോദ്യങ്ങളിൽ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, മയിൽപ്പീലിക്ക് അനുമതിയില്ലെങ്കിൽ മറ്റാർക്കും വേണ്ടെന്ന നിലപാടുമായി ബിജെപിയും രംഗത്തെത്തി.

പരീക്ഷാ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറിയിരുന്നു. മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികൾ. വകുപ്പ് തലത്തിൽ കടുത്ത നടപടികളുണ്ടാകില്ലെന്നും പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#delhi#high court#കോഴിക്കോട്#നടപടി#പുതിയ

ബന്ധപ്പെട്ട വാർത്തകൾ

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളിമയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് വധക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തംവിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ചകൊട്ടിയത്ത് ടാർ പ്ലാന്റിലെ പുക ശ്വസിച്ച് 36-ലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകോവളം സ്പാ പീഡനക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതം
പൂർണ്ണ പേജ് കാണുക ›