ഹോം › സിനിമ

ഞാൻ എപ്പോഴേ റെഡിയാണ്; അദ്ദേഹമാണ് സമ്മതിക്കേണ്ടത്: മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ദുൽഖർ സൽമാൻ

By Metro Journal Team · 18 Nov 2026, 09:14 PM

ഏറെക്കാലമായി ആരാധകർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്. എപ്പോഴാണ് അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമ കാണാൻ പറ്റുക എന്ന്. ഇപ്പോഴിതാ ഇതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. “ഞാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടത്’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ദുൽ‌ഖറിന്‍റേതായി പുതിയതായി പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക്ക താര’. ഈ സിനിമയുടെ പ്രമോഷനിടെ ‘മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിച്ച് എന്നായിരിക്കും ഒരു ചിത്രം ചെയ്യുക’ എന്ന നിര്‍മാതാവ് അല്ലു അരവിന്ദിന്‍റെ ചോദ്യത്തിനാണ് ദുൽഖർ മറുപടി നൽകിയത്. ‌

ദുൽഖറിന്‍റെ മറുപടിക്ക് ‘മമ്മൂട്ടിയെ ഞാന്‍ കണ്‍വിന്‍സ് ചെയ്യാമെന്ന്’ അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍, ‘എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാമെന്ന്’ ദുല്‍ഖറും കൂട്ടിച്ചേര്‍ത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mammootty#movie#പുതിയ#മമ്മൂട്ടി#മറുപടി#സിനിമ

ബന്ധപ്പെട്ട വാർത്തകൾ

ഇനിമേ ഇപ്പടി താൻ… ‘ഒ.എം’ ട്രെയ്‌ലർ വൻ ട്രെൻഡിങ്; 12 മണിക്കൂർ കൊണ്ട് ഒരു കോടിക്ക് മേൽ വ്യൂസ്സീതയിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, ‘ഒ എം’ ഈ വെള്ളിയാഴ്ച പ്രദർശനത്തിന്ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകുംകരാർ ഒപ്പിട്ട സിനിമകളിൽ നിന്ന് പോലും ഒഴിവാക്കി; ബോളിവുഡ് ലോബിക്കെതിരെ തുറന്നടിച്ച് വിവേക് ഒബ്‌റോയ്ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’200 കോടി കടന്ന് ‘സീൻ’; ടൊവിനോയോട് നന്ദി പറഞ്ഞ് സൂര്യ
പൂർണ്ണ പേജ് കാണുക ›