ഹോം › കേരളം

എൽഡിഎഫ് വിടില്ല, മുന്നണിയിൽ തൃപ്തർ; തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ കേരളാ കോൺഗ്രസ് എം

By MJ Desk · 27 Jun 2025, 10:24 AM

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് എം. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മലയോര മേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് കൂടുതൽ സീറ്റുകൾ കേരളാ കോൺഗ്രസ് എം ലക്ഷ്യമിടുന്നത്. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തുകളിൽ സീറ്റ് വർധിക്കുന്നത് അനുസരിച്ച് കേരള കോൺഗ്രസിന് പ്രാധാന്യം വേണമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫ് വിടില്ല. മുന്നണി മാറ്റം നിലവിൽ പ്രായോഗികമല്ല. എൽഡിഎഫിൽ കേരളാ കോൺഗ്രസ് എം തൃപ്തരാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
പൂർണ്ണ പേജ് കാണുക ›