ഹോം › കേരളം

വാടകക്കെടുത്ത ഫ്‌ളാറ്റുകൾ ഒ എൽ എക്‌സിൽ വിൽപ്പന നടത്തി തട്ടിപ്പ്; യുവാവ് പിടിയിൽ

By MJ Desk · 03 Jul 2025, 08:18 AM

കൊച്ചിയിൽ ഫ്‌ളാറ്റുകൾ വാടകക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരേ ഫ്‌ളാറ്റ് കാണിച്ച് മൂന്ന് പേരിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വാഴക്കാലയിൽ വാടകക്ക് താമസിക്കുന്ന മിന്റു ആന്റണിയാണ്(36) പിടിയിലായത് ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ ആശ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. കാക്കനാട്ടും പരിസരപ്രദേശങ്ങളിലും ഫ്‌ളാറ്റുകൾ മാറി മാറി വാടകക്കെടുത്ത ശേഷം ഇത് പണയത്തിന് നൽകാമെന്ന് പറഞ്ഞ് ഒഎൽഎക്‌സിൽ പരസ്യം നൽകും. വൻ തുക പണയമായി വാങ്ങി കരാറുണ്ടാക്കും. 6,50,000 രൂപക്ക് ഫ്‌ളാറ്റ് പണയത്തിനെടുത്ത വ്യക്തി താമസിക്കാൻ എത്തിയപ്പോഴാണ് ഇതേ ഫ്‌ളാറ്റ് പണയത്തിന് നൽകാമെന്ന് പറഞ്ഞ് മറ്റ് രണ്ട് പേരിൽ നിന്നായി എട്ട് ലക്ഷം രൂപ പ്രതികൾ വാങ്ങിയത് അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായ ഇരുപതോളം പേരാണ് പോലീസിൽ പരാതിയുമായി എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
പൂർണ്ണ പേജ് കാണുക ›