ഹോം › കേരളം

തൃശൂരിൽ നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

By News Desk · 29 Jun 2025, 12:43 PM

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങളുമാ യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാൾ ഇന്ന് രാവിലെയാണ് അസ്ഥികളുമായി സ്റ്റേഷനിൽ എത്തിയത്. പുതുക്കാട് സ്വദേശിയായ യുവാവാണ് കീഴടങ്ങിയതെന്നാണ് പ്രാഥമിക വിവരം. താൻ കുഴിച്ചിട്ട നവജാത ശിശുക്കളുടെ അസ്ഥികളാണ് ഇതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചതായാണ് സൂചന. എന്നാൽ, എത്ര കാലം മുൻപാണ് ഈ സംഭവം നടന്നതെന്നോ, എത്ര കുട്ടികളുടെ അസ്ഥികളാണ് ഇതെന്നോ വ്യക്തമല്ല.   പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് പരിശോധനയ്ക്കായി അസ്ഥികൾ ശാസ്ത്രീയ പരിശോധനാ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിന് പിന്നിലുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുമെന്നും പോലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ
പൂർണ്ണ പേജ് കാണുക ›