ഹോം › കേരളം

വീണുകിട്ടിയ നാല് ലക്ഷത്തോളം രൂപ വരുന്ന സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ച് യുവാക്കൾ

By MJ Desk · 04 Jul 2025, 10:15 AM

വീണുകിട്ടിയ നാലേമുക്കൽ പവന്റെ സ്വർണ പാദസം പോലീസിൽ ഏൽപ്പിച്ച് യുവാക്കൾ. ബാലുശ്ശേരി വള്ളിയോത്ത് സ്വദേശികളായ അഷ്ബാൻ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവരാണ് ആഭരണം തിരികെ ഏൽപ്പിച്ചത്. പനായി നന്മണ്ട റോഡിൽ വെച്ച് ജൂൺ 30നാണ് ഇവർക്ക് പാദസരം വീണുകിട്ടിയത്. ഉടൻ തന്നെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്വർണാഭരണം കളഞ്ഞുകിട്ടിയ വിവരം പോലീസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. പിന്നാലെയാണ് ഉടമയായ പനായി സ്വദേശി വീട്ടമ്മ സ്റ്റേഷനിൽ എത്തിയത്. ബില്ല് അടക്കമുള്ള തെളിവുകൾ വീട്ടമ്മ പോലീസിന് നൽകി. തുടർന്ന് പോലീസ് യുവാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്വർണം വീട്ടമ്മക്ക് കൈമാറി. നാല് ലക്ഷത്തോളം രൂപ വില വരുന്ന ആഭരണമാണ് ഇവർ കൈമാറിയത്. പോലീസും നാട്ടുകാരും യുവാക്കളെ അഭിനന്ദിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തുഎട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽകെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി
പൂർണ്ണ പേജ് കാണുക ›