ഹോം › സിനിമ

ഒരു ഇടവേളയ്ക്ക് ശേഷം സംവൃതാ സുനിൽ വീണ്ടും നായികയാകുന്നു. നവരസ പ്രൊഡക്ഷൻ നമ്പർ 3 പൂർത്തിയായി

By Metro Journal Team · 28 Nov 2026, 01:22 PM

‘തങ്കം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. “നവരസ പ്രൊഡക്ഷൻ നമ്പർ 3” എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. ഇതിലൂടെ നീണ്ട ഇടവേളക്ക് ശേഷം നടി സംവൃതാ സുനിൽ സിനിമലോകത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീജിത്ത് കെഎസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് വി., സാകേത് എസ്. മേത്ത, ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ രചന നിർവഹിച്ചത് തങ്കം.

ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ചിത്രത്തിൻ്റെ താരനിരയുടെ ഭാഗമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

ഛായാഗ്രഹണം : സുനിൽ കെഎസ്, സംഗീതം : ജോൺപോൾ ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : അഭിജിത്ത് സുരേഷ്, എഡിറ്റർ : കിരൺ ദാസ്, ഒറിജിനൽ സ്കോർ : അജീഷ് ആന്റോ, പ്രൊഡക്ഷൻ ഡിസൈനർ : സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ : വിപിൻ വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ലൈൻ പ്രൊഡ്യൂസർ : അശ്വിൻ കെ വി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് : ധന്യ ബാലകൃഷ്ണൻ, പി.ആർ.ഒ : വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻസ് : യെല്ലോടൂത്ത്‌സ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Malayalam Movie#samvritha sunil#shahid arafath

ബന്ധപ്പെട്ട വാർത്തകൾ

നെവർ എൻഡിങ് ഗാനവുമായി ജിതിൻ കെ ജോസ്; ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3നു എത്തുന്നു‘കറുത്തച്ചനൂട്ട്’ ഇനി സ്‌ക്രീനിൽ ! ‘മായൻ’ എത്തുന്നു ഡിസംബർ 3ന്. സെൻസറിംഗ് പൂർത്തിയായിപ്രതീക്ഷകളും ദുരൂഹതകളും കോർത്തിണക്കി ‘ഹെയിൽ മേരി’; കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജേക്സ് ബിജോയ് കലക്കിയെന്ന് പ്രേക്ഷകർ!അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻഇത് ഒരു സാധാരണ കേസ് അല്ല ! ആകാംക്ഷയും സസ്പെൻസും ഉണർത്തി കുഞ്ചാക്കോ ബോബൻ ചിത്രം ഹെയ്ൽ മേരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ‘ഹെയിൽ മേരി’ പ്രദർശനത്തിന് എത്തുന്നു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു സാധാരണ സാഹചര്യത്തിൽ തുടങ്ങി ആകാംക്ഷ ഉളവാക്കുന്ന കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കൂടാതെ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ വ്യത്യസ്ത പ്രകടനങ്ങളും ട്രെയിലറിൽ വ്യക്തമാണ്. ചിത്രത്തിന്റെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്സ്ബി റെക്കോർഡ്സിനാണ്. ജേക്സ് ബിജോയ് ഒരുക്കിയ ബി ജി എം ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ട്ടിക്കും വിധമാണ് ജേക്സ് ബിജോയ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്ബേബി ജീൻ നായകൻ; ഗ്രേസ് ആന്റണി, ഗോപിക രമേഷ് നായികമാർ. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാം ചിത്രം ‘അക്ഷരംപ്രതി’ ആരംഭിച്ചു
പൂർണ്ണ പേജ് കാണുക ›