ഹോം › സിനിമ

ഇന്ത്യൻ സിനിമാ കമ്പനിയുടെ നാലാം നിർമ്മാണ സിനിമയുടെ ചിത്രീകരണം പൂർത്തിയായി; രോഹിത് ചന്ദ്രശേഖർ സംവിധാനം

By Metro Journal Team · 26 Nov 2026, 05:18 PM

ടിപ്പു ഷാൻ വി.ഇ., ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ കെ.എസ്. ആണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള രോഹിത് ചന്ദ്രശേഖറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ തുടർഘട്ടമായ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുകയാണ് അണിയറ പ്രവർത്തകർ. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരനിര, കഥാപാത്രങ്ങൾ, മറ്റ് വിശേഷങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്നത്. ബാനറിന്റെ മൂന്നാമത് നിർമ്മാണ സംരംഭമായ ഫാമിലി എന്റർടെയിനർ മൈസൂരിൽ ആരംഭിച്ചിരുന്നു. ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതേഷ് എസ്. റാമാണ്. ഇതിന് പുറമെ നവാഗതയായ രേഷ്മ ശിവകുമാർ സംവിധാനം ചെയ്യുന്ന, ബേബി ജീൻ നായകനായ ‘അക്ഷരംപ്രതി’ എന്ന ചിത്രവും ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്നുണ്ട്.

പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. ഒരേസമയം മൂന്ന് ചിത്രങ്ങളോളം ഈ ബാനറിന് കീഴിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതോടെ ബാനറിന്റെ പുതിയ സിനിമാ സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഛായാഗ്രഹണം : ദീപക് ഡി മേനോൻ, എഡിറ്റർ: ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട് : ഔസേപ്പ് ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ : ആൻ്റണി തോമസ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indian cinema company#Malayalam Movie#rohit chandrasekhar

ബന്ധപ്പെട്ട വാർത്തകൾ

നെവർ എൻഡിങ് ഗാനവുമായി ജിതിൻ കെ ജോസ്; ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3നു എത്തുന്നു‘കറുത്തച്ചനൂട്ട്’ ഇനി സ്‌ക്രീനിൽ ! ‘മായൻ’ എത്തുന്നു ഡിസംബർ 3ന്. സെൻസറിംഗ് പൂർത്തിയായിപ്രതീക്ഷകളും ദുരൂഹതകളും കോർത്തിണക്കി ‘ഹെയിൽ മേരി’; കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ജേക്സ് ബിജോയ് കലക്കിയെന്ന് പ്രേക്ഷകർ!അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻഇത് ഒരു സാധാരണ കേസ് അല്ല ! ആകാംക്ഷയും സസ്പെൻസും ഉണർത്തി കുഞ്ചാക്കോ ബോബൻ ചിത്രം ഹെയ്ൽ മേരിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ‘ഹെയിൽ മേരി’ പ്രദർശനത്തിന് എത്തുന്നു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു സാധാരണ സാഹചര്യത്തിൽ തുടങ്ങി ആകാംക്ഷ ഉളവാക്കുന്ന കഥാഗതിയിലൂടെ സഞ്ചരിക്കുന്ന ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കൂടാതെ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ വ്യത്യസ്ത പ്രകടനങ്ങളും ട്രെയിലറിൽ വ്യക്തമാണ്. ചിത്രത്തിന്റെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള ജെഎക്സ്ബി റെക്കോർഡ്സിനാണ്. ജേക്സ് ബിജോയ് ഒരുക്കിയ ബി ജി എം ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ട്ടിക്കും വിധമാണ് ജേക്സ് ബിജോയ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്ബേബി ജീൻ നായകൻ; ഗ്രേസ് ആന്റണി, ഗോപിക രമേഷ് നായികമാർ. ഇന്ത്യൻ സിനിമാ കമ്പനിയുടെ അഞ്ചാം ചിത്രം ‘അക്ഷരംപ്രതി’ ആരംഭിച്ചു
പൂർണ്ണ പേജ് കാണുക ›