ഹോം › സിനിമ

ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’

By Metro Journal Team · 16 Nov 2026, 11:09 PM

സാമൂഹിക പ്രസക്തിയുള്ള സ്ത്രീപക്ഷ പ്രമേയവുമായി ഒരുക്കിയ ‘വേറെ ഒരു കേസ്’ രാജ്യാന്തര സിനിമാ വേദികളിൽ കൂടുതൽ ശ്രദ്ധ നേടാനുള്ള ഒരുക്കത്തിൽ. സംവിധായകൻ ഷെബി ചൗഘട്ടും നിർമ്മാതാവ് ഫുവാദ് പനങ്ങായിയും ഒന്നിച്ച ചിത്രം ഇതിനകം വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പരീക്ഷണാത്മക സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഷെബി ചൗഘട്ട്. ‘ടൂറിസ്റ്റ് ഹോം’, ‘കാക്കിപ്പട’ എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ചലച്ചിത്ര സമീപനം അവതരിപ്പിച്ച സംവിധായകന്റെ പുതിയ ചിത്രമെന്ന നിലയിലും ‘വേറെ ഒരു കേസ്’ ശ്രദ്ധ നേടുന്നുണ്ട്.

ഒരു പോലീസ് സ്റ്റേഷനിൽ സി.ഐ യുടെ മുറി മാത്രം പശ്ചാത്തലമാക്കി സ്ത്രീകൾ നേരിടുന്ന നീതിനിഷേധങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരീഷ് വി.എസ്സിന്റേതാണ്. രജീഷ് രാമൻ ഛായാഗ്രഹണവും മുരുകൻ എസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു.

ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ചിത്രത്തിന് പ്രദർശനാവസരങ്ങൾ തേടുന്നതിനൊപ്പം, ഷെബി ചൗഘട്ടും ഫുവാദ് പനങ്ങായിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിദേശ വേദിയിൽ നടത്താനുള്ള ആലോചനയിലാണ് അണിയറപ്രവർത്തകർ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Malayalam Movie#movie#Shebi Chowghat#Vere Oru Case#വേറെ ഒരു കേസ്

ബന്ധപ്പെട്ട വാർത്തകൾ

ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ മാലാഖയെപ്പോലെ താരംപ്രണയമഴയുമായി വീണ്ടും മണിരത്നം; വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന ഇഞ്ചിവെല്ലം ജനുവരി 29-ന് തിയേറ്ററുകളിലേക്ക്തൂക്കി… അതാണല്ലോ ശീലം; നസ്ലിനെ പ്രശംസിച്ച് സംഗീത് പ്രതാപ്മൂന്ന് വർഷത്തിന് ശേഷം ദിലീപിന്‍റെ ബാന്ദ്ര ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചുമമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്
പൂർണ്ണ പേജ് കാണുക ›