ഹോം › കേരളം

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

By Metro Journal Team · 14 Nov 2026, 04:42 PM

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ സംഘപരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘യങ് സ്കോളർ എക്സാം’ എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ആർഎസ്എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സഹകരിച്ച് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പരീക്ഷ നടത്താൻ അനുമതി നൽകിയത്. ഇത് ആദ്യമായാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകുന്നത്.

യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ‘യംഗ് സ്കോളർ എക്സാം’ എന്ന പേരിലാണ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#movie#അധ്യാപക#അനുമതി#തിരുവനന്തപുരം#സിനിമ#സ്കോളർഷിപ്പ്

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് ദിവസം സാവകാശം ചോദിച്ചിട്ടും ബാങ്ക് വഴങ്ങിയില്ല; മൃതദേഹവുമായി പ്രതിഷേധത്തിനൊരുങ്ങി ബന്ധുക്കൾശബരിമല പ്രസാദവും അരവണയും ഇനി സ്പീഡ് പോസ്റ്റ് വഴി വീടുകളിലേക്ക്; സന്നിധാനത്ത് പ്രത്യേക കൗണ്ടർബിഷ്ണോയ് ഗാങ്ങിന്റെ രഹസ്യ ഏജൻ്റാണ് പാലക്കാട് പിടിയിലായ ഗുരുമൂർത്തി; താരങ്ങളുടെ ചിത്രങ്ങൾ കൈമാറി വാങ്ങിയത് ലക്ഷങ്ങൾകോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്വ്യാജ ട്രാഫിക് പിഴ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 3.89 ലക്ഷം രൂപഎംഡിഎംഎയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർകോട് ഹൈദർ മധൂർ പിടിയിൽ
പൂർണ്ണ പേജ് കാണുക ›