ഹോം › ദേശീയം

​’ചോർന്നത് 19,000 രഹസ്യഫയലുകൾ’; കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാവിവരങ്ങൾ പുറത്തായെന്ന് റിപ്പോർട്ട്

By Metro Desk · 15 Jul 2026, 06:19 PM

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ കൂടംകുളം ആണവനിലയത്തിന്റെ പത്തൊൻപതിനായിരത്തിലേറെ (19,000) രഹസ്യ ഫയലുകൾ ചോർന്നതായി റിപ്പോർട്ട്. ആണവനിലയത്തിന്റെ ബ്ലൂ പ്രിന്റ് അടക്കമുള്ള അതീവ രഹസ്യവിവരങ്ങളാണ് പുറത്തായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

​റിലയൻസ് ഗ്രൂപ്പിന്റെ ഒരു കരാറിന്റെ ഭാഗമായി ശേഖരിച്ചുവെച്ചിരുന്ന വിവരങ്ങളാണ് ചോർന്നത്. റിലയൻസ് സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് ഈ വൻ സുരക്ഷാവീഴ്ചയ്ക്ക് കാരണമായതെന്നാണ് വിവരം. മൂന്നാം കക്ഷി ഡാറ്റാ സെന്റർ സേവനദാതാവായ ‘യോട്ട’ (Yotta) ഹോസ്റ്റ് ചെയ്ത സെർവറിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നിട്ടുള്ളത്. സെർവർ തകരാറിനെക്കുറിച്ച് റിലയൻസ് ഔദ്യോഗികമായി കേന്ദ്ര സർക്കാരിനെ വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.

​ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയും സപ്ലൈ ചെയിൻ വിവരങ്ങളെയും മാപ്പ് ചെയ്യാൻ ഈ രേഖകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഇത്തരം വിവരങ്ങൾ മറ്റ് രാജ്യങ്ങളുടെ കൈകളിലെത്തുന്നത് ഗുരുതരമായ ഭീഷണിയാണെന്നും വിഷയത്തിൽ എത്രയും വേഗം അടിയന്തര ഇടപെടൽ നടത്തണമെന്നും റിലയൻസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

​സംഭവത്തിൽ ഇന്ത്യയുടെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ CERT-In (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) അന്വേഷണം ആരംഭിച്ചു. നേരത്തെ 2019-ലും കൂടങ്കുളം ആണവനിലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് നെറ്റ്‌വർക്കിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്
പൂർണ്ണ പേജ് കാണുക ›