ഹോം › ദേശീയം

ഇൻസ്റ്റയിൽ സജീവമാകൂ, റീലുകൾ ചെയ്യൂ, ഫോളോവേഴ്‌സിനെ വർധിപ്പിക്കൂ; കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം

By Metro Desk · 25 Jul 2026, 08:01 AM

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം ശക്തമാക്കാനും യുവാക്കളുമായി കൂടുതൽ അടുക്കാൻ സജീവമായി ഇടപെടാനും കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി സഹപ്രവർത്തകർക്ക് ഈ നിർദേശം നൽകിയത്.

​കണക്കുകൾ പങ്കുവെക്കുന്നതിനും സർക്കാരിന്റെ പദ്ധതികൾ അറിയിക്കുന്നതിനും അപ്പുറം ആ ആകർഷകമായ കണ്ടന്റുകളിലൂടെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

​പ്രധാന നിർദേശങ്ങൾ:

​യുവജനങ്ങളിലേക്ക് എത്തുക: കോടിക്കണക്കിന് യുവാക്കൾ ദിവസേന ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. അതിനാൽ പുതുതലമുറയോട് സംവദിക്കാൻ ഇൻസ്റ്റഗ്രാം മികച്ച മാർഗമാണ്.

സർക്കാർ പ്രവർത്തനങ്ങൾ കേവലം വിവരങ്ങളായി നൽകുന്നതിന് പകരം, ജനങ്ങളെ ചേർത്തുനിർത്തുന്ന രീതിയിൽ ഡിജിറ്റൽ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. — നരേന്ദ്ര മോദി

​റീലുകളും കണ്ടന്റുകളും: സർക്കാരിന്റെ നേട്ടങ്ങളും നയങ്ങളും ലളിതമായി വ്യക്തമാക്കുന്ന തരത്തിൽ ആകർഷകമായ റീലുകളും വിഡിയോകളും തയാറാക്കി പോസ്റ്റ് ചെയ്യണം.

​ഫോളോവേഴ്‌സിനെ വർധിപ്പിക്കുക: മന്ത്രിമാർ തങ്ങളുടെ അക്കൗണ്ടുകളിലെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഉയർത്താനും തുടർച്ചയായി ജനങ്ങളുമായി സംവദിക്കാനും ശ്രദ്ധിക്കണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›