ഹോം › ദേശീയം

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം, ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി

By Metro Journal Team · 16 Nov 2026, 02:33 PM

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതി. പ്രതികൾക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് സുപ്രിംകോടതി ജാമ്യം നൽകിയത്.

പ്രതികൾ ഇതിനോടകം 17 വർഷത്തിലേറെയായി ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും, ഇവരുടെ അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതികളിൽ ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും ജാമ്യം അനുവദിക്കുന്ന വേളയിൽ ബെഞ്ച് പരിഗണിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 28ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങളുടെ ശിക്ഷ ശരിവെച്ച 2017 മെയ് മാസത്തിലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി. അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തെങ്കിലും, ദീർഘകാലത്തെ തടവുശിക്ഷയും അപ്പീലിലെ നിയമവശങ്ങളും കണക്കിലെടുത്ത് വിചാരണക്കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിക്കാൻ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. അപ്പീലുകളിൽ വിശദമായ വാദം പിന്നീട് നടക്കും.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ശിക്ഷാ ഇളവ് നൽകി ഇവരെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി 2024 ജനുവരിയിൽ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. കേസിൽ ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, 11 പ്രതികളോടും രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ കീഴടങ്ങാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് ഇവർ ജയിലിലേക്ക് മടങ്ങിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#high court#murder#narendra modi#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

പ്രസാദം കഴിച്ചതിന് തല്ലി; നാല്വയസുകാരി മരിച്ചു, അമ്മ അറസ്റ്റിൽ: പരമാവധി ശിക്ഷ ആവശ്യപ്പെട്ട് അച്ഛൻമധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്ഡൽഹി പഹർഗഞ്ചിൽ കെട്ടിടം തകർന്നു; എട്ട് പേർക്ക് പരിക്ക്, ഉടമയും കരാറുകാരനും കസ്റ്റഡിയിൽയു പിയിൽ എസ്ഐആർ; പുറത്താക്കപ്പെട്ട ഹിന്ദു വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപിഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ടസോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ
പൂർണ്ണ പേജ് കാണുക ›