ഹോം › ദേശീയം

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

By Metro Journal Team · 16 Nov 2026, 01:53 PM

മധുര തനിഷ്‌ക് ജ്വല്ലറി കവര്‍ച്ച കേസിലെ മുഖ്യപ്രതി നിഷാന്ത് അറസ്റ്റില്‍. സേലത്തേക്ക് പോയ ബസില്‍ നിന്നാണ് പ്രതി പിടിയിലായത്. നിഷാന്തിന്റെ പെണ്‍സുഹൃത്ത് മീനാക്ഷിക്ക് വീട് നിര്‍മിക്കുന്നതിനായാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. മീനാക്ഷിയും നിഷാന്തിന്റെ പിതാവും നേരത്തെ പിടിയിലായിരുന്നു.

ധര്‍മപുരിക്ക് അടുത്ത് നിന്ന് ഒരു ബസില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പോലീസ് എത്തിയ സമയത്ത് ഇയാള്‍ വിന്‍ഡോ വഴി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. നിഷാന്തിന്റെ മാതാവിനെ അടക്കം പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും ഉള്‍പ്പെടെ പോലീസ് പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#robbery#ചെന്നൈ#നിഷാന്തിന്റെ#പോലീസ്#ബസില്‍

ബന്ധപ്പെട്ട വാർത്തകൾ

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം, ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച് സുപ്രിംകോടതിമയക്കുമരുന്ന് കേസുകളുടെ വിചാരണയ്ക്ക് 449 പ്രത്യേക കോടതികൾ; തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതിഡൽഹി പഹർഗഞ്ചിൽ കെട്ടിടം തകർന്നു; എട്ട് പേർക്ക് പരിക്ക്, ഉടമയും കരാറുകാരനും കസ്റ്റഡിയിൽയു പിയിൽ എസ്ഐആർ; പുറത്താക്കപ്പെട്ട ഹിന്ദു വോട്ടർമാരെ തിരിച്ചെത്തിക്കാൻ ബിജെപിഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് സമ്മേളനത്തിന് സാധ്യത; വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രധാന അജണ്ടസോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ
പൂർണ്ണ പേജ് കാണുക ›