ഹോം › ദേശീയം

മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്

By Metro Journal Team · 29 Nov 2026, 11:21 AM

പുതിയ മണ്ഡലപുനർനിർണയ ബിൽ നാളെ ലോക്സഭയിൽ എത്താനിരിക്കെ, അതിനിർണായക രാഷ്ട്രീയനീക്കങ്ങൾക്ക് വേദിയായി രാജ്യതലസ്ഥാനം. ബിൽ പാസാക്കാൻ ബിജെപിയും പരാജയപ്പെടുത്താൻ ഇന്ത്യാസഖ്യവും അവസാനവട്ടനീക്കങ്ങളിലാണ്. ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച ഡിഎംകെയും എൻ‌സിപിയേയും അനുനയിപ്പിക്കാൻ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നേരിട്ട് കളത്തിലിറങ്ങുകയാണ്. ഇരുവരും ചെന്നൈയിലെത്തി എം കെ സ്റ്റാലിനെയും മുംബൈയിൽ ശരത് പവാറിനെയും കാണും.

എം കെ സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ ചെന്നൈ യാത്രയ്ക്കൊപ്പം മുഖ്യമന്ത്രി വി ഡി സതീശനും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി കെ ശിവകുമാറും, രേവന്ത് റെഡ്ഡിയും ഒപ്പമുണ്ടാകും. ഇതിനിടെ, അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാൻ അബുദബിയിലെത്തിയ കെ സുധാകരൻ പാർട്ടി നിർദേശപ്രകാരം തിരികെ ഡൽഹിയിലേക്ക് തിരിച്ചു.

ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി നിലപാടെടുത്തതോടെയാണ് കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ പാളിയത്. അതേസമയംസഭ ചേരുന്നതിന് മുന്നേ എൻസിപി ശരദ് പവാർ പക്ഷത്തെ വീണ്ടും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ഇന്ത്യ മുന്നണിയിൽ സജീവമാണ്. പ്രഖ്യാപിത നിലപാടെടുക്കാത്ത ഝാർഖണ്ഡ് മുക്തി മോർച്ചയുടെ വോട്ടുകൾ നിർണായകമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#CM#congress#cpi#k sudhakaran#usa

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?കുതിച്ചുയരുന്ന വില, നിശ്ചലമായ വേതനം; കുടുംബ ബജറ്റുകൾ താളംതെറ്റുന്നുമണ്ഡല പുനർനിർണയം 2026: പാർലമെന്റിൽ സീറ്റുകൾ കൂടും; ഓരോ വോട്ടിനും തുല്യ പ്രാധാന്യം ലഭിക്കുമോ?വല്ലഭാചാര്യരുടെ ജന്മസ്ഥല വികസനത്തിന് 98 കോടി രൂപ; ദ്വാരകേശ്ലാൽജി മഹാരാജ്ശ്രീയുടെ സംഭാവനകളെ പ്രശംസിച്ച് അമിത് ഷാപ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കും മുമ്പ് രാഹുൽ പാർലമെന്റിൽ സജീവമാകണം; വിമർശനവുമായി രാജ്‌നാഥ് സിങ്‘നീ ബംഗ്ലാദേശിയാണ്’; കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി യുവാവ്; ഒടുവിൽ സർട്ടിഫിക്കറ്റ് ലഭിച്ചു
പൂർണ്ണ പേജ് കാണുക ›