മണ്ഡല പുനർനിർണയ ബിൽ ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; സോണിയയും ഖർഗെയും ചെന്നൈയിലേക്ക്
പുതിയ മണ്ഡലപുനർനിർണയ ബിൽ നാളെ ലോക്സഭയിൽ എത്താനിരിക്കെ, അതിനിർണായക രാഷ്ട്രീയനീക്കങ്ങൾക്ക് വേദിയായി രാജ്യതലസ്ഥാനം. ബിൽ പാസാക്കാൻ ബിജെപിയും പരാജയപ്പെടുത്താൻ ഇന്ത്യാസഖ്യവും അവസാനവട്ടനീക്കങ്ങളിലാണ്. ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച ഡിഎംകെയും എൻസിപിയേയും അനുനയിപ്പിക്കാൻ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നേരിട്ട് കളത്തിലിറങ്ങുകയാണ്. ഇരുവരും ചെന്നൈയിലെത്തി എം കെ സ്റ്റാലിനെയും മുംബൈയിൽ ശരത് പവാറിനെയും കാണും.
എം കെ സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള സോണിയാ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ ചെന്നൈ യാത്രയ്ക്കൊപ്പം മുഖ്യമന്ത്രി വി ഡി സതീശനും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി കെ ശിവകുമാറും, രേവന്ത് റെഡ്ഡിയും ഒപ്പമുണ്ടാകും. ഇതിനിടെ, അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാൻ അബുദബിയിലെത്തിയ കെ സുധാകരൻ പാർട്ടി നിർദേശപ്രകാരം തിരികെ ഡൽഹിയിലേക്ക് തിരിച്ചു.
ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി നിലപാടെടുത്തതോടെയാണ് കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ പാളിയത്. അതേസമയംസഭ ചേരുന്നതിന് മുന്നേ എൻസിപി ശരദ് പവാർ പക്ഷത്തെ വീണ്ടും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ഇന്ത്യ മുന്നണിയിൽ സജീവമാണ്. പ്രഖ്യാപിത നിലപാടെടുക്കാത്ത ഝാർഖണ്ഡ് മുക്തി മോർച്ചയുടെ വോട്ടുകൾ നിർണായകമാകും.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?

യുദ്ധത്തിനിടെ അമേരിക്കക്കെതിരായ ആക്രമണങ്ങളിൽ മസ്കിന്റെ സ്റ്റാർലിങ്ക് ഇറാൻ ഉപയോഗിച്ചോ? പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ

എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശം

പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കും മുമ്പ് രാഹുൽ പാർലമെന്റിൽ സജീവമാകണം; വിമർശനവുമായി രാജ്നാഥ് സിങ്
