ഹോം › ദേശീയം

വീട്ടുജോലി ചെയ്തില്ല, മകളെ പ്രഷര്‍ കുക്കറിന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പിതാവ് പ്രകോപിതനായത് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന്

By News Desk · 30 Nov 2024, 06:19 PM

മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ പിതാവ് പിടിയില്‍. ഗുജറാത്ത് സൂറത്ത് ചൗക് ബസാറിലാണ് സംഭവം നടന്നത്. വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന മകളെ പിതാവ് പ്രഷര്‍ കുക്കറിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 18കാരിയായ ഹെതാലിയാണ് പിതാവ് മുകേഷ് പര്‍മറുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൃത്യം നടക്കുന്ന സമയം പിതാവും കൊല്ലപ്പെട്ട പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അസുഖ ബാധിതനായ പിതാവ് പെണ്‍കുട്ടിയോട് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ മാതാവ് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ പിതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി വീട്ടുജോലികള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പ്രകോപിതനായ പ്രതി പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ മാതാവ് മകളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മാതാവ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›