{"vars":{"id": "89527:4990"}}

ഡൽഹി തുഗ്ലക്കാബാദിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം

 

ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലുള്ള അഞ്ചുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. തീപിടിത്തത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

​പുലർച്ചെ 2.24-ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ കുടുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി സഫ്ദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേർ (22 വയസ്സുള്ള യുവാവും രണ്ട് സ്ത്രീകളും) മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.