ഹോം › ദേശീയം

യുപി ഝാൻസിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

By MJ Desk · 16 Nov 2024, 08:11 AM

ഉത്തർപ്രദേശിലെ ഝാൻസിയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു വെള്ളിയാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തോട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jhansi hospital fire

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›