ഹോം › ദേശീയം

എക്‌സിറ്റ് പോൾ ഒക്കെ മാറി നിൽക്കട്ടെ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന്റെ കുതിപ്പ്

By MJ Desk · 23 Nov 2024, 12:29 PM

ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം. നിലവിൽ 50 സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ 30 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലും ലീഡ് ചെയ്യുകയാണ്. ജാർഖണ്ഡിൽ ഇത്തവണ എൻഡിഎ അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന മുന്നേറ്റമാണ് ഇന്ത്യ സഖ്യത്തിന് കാഴ്ച വെക്കാനായത് നാല് പാർട്ടികളാണ് ഇന്ത്യ സഖ്യത്തിൽ മത്സരിക്കുന്നത്. ഹേമന്ത് സോറന്റെ ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐഎംഎൽ എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. ജെഎംഎം 43 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും ആർജെഡി അഞ്ച് സീറ്റിലും സിപിഐഎംഎൽ നാല് സീറ്റിലുമാണ് മത്സരിച്ചത് ജെഎംഎം 43ൽ 29 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 13 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. ആർജെഡിയാകട്ടെ അഞ്ച് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. സിപിഐഎംഎൽ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കേവല ഭൂരിപക്ഷത്തിന് 47 സീറ്റുകളാണ് വേണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hemant soren#jharkhand election

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›