ഹോം › ദേശീയം

പരീക്ഷക്ക് മാർക്ക് കുറഞ്ഞു; ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

By MJ Desk · 09 Dec 2024, 08:28 AM

മാർക്ക് കുറഞ്ഞതിനെ തുടർന്ന് ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തത്. ഭഗൽപൂർ ജില്ലയിലാണ് സംഭവം രാജീവ് കുമാർ സിംഗിന്റെ മകൻ സോമിൽ രാജാണ്(14) മരിച്ചത്. അർധവാർഷിക പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സോമിൽ സന്ദേശമയച്ചിരുന്നു മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതാണ് കുട്ടിയെ വിഷമിപ്പിച്ചത്. റിവോൾവറും വിദ്യാർഥിയുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#student shot himself to death

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›