ഹോം › ദേശീയം

പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; പാർലമെന്റിൽ ഭരണഘടനയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം

By MJ Desk · 02 Dec 2024, 05:21 PM

പാർലമെന്റിൽ ഭരണഘടനയെ കുറിച്ച് ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും 16, 17 തീയതികളിൽ ചർച്ച നടത്തും. നാളെ മുതൽ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കിരൺ റിജിജു പറഞ്ഞു. അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും അഞ്ചാം ദിവസവും സ്തംഭിച്ചിരുന്നു. കോൺഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ യോഗം ബഹിഷ്‌കരിച്ചു. ഭരണഘടനയിൽ രണ്ട് ദിവസത്തെ ചർച്ച നടത്തിയാൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറാമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സർക്കാർ ആദ്യം ഗൗനിച്ചിരുന്നില്ല. അദാനി, മണിപ്പൂർ, വയനാട്, സംഭാൽ, ഫിഞ്ചൽ ചുഴലിക്കാറ്റിന് തമിഴ്നാടിന് സഹായം, കർഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങൾ ലോക്സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രവാക്യം മുഴക്കി പിൻമാറാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞ് വീണ്ടും 12 മണിക്ക് ചേർന്നപ്പോഴും ബഹളം തുടർന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ത്യ-ചൈന വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ നടത്താനിരുന്ന പ്രസ്താവനയും മാറ്റിവെച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›