{"vars":{"id": "89527:4990"}}

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും; ജൂലൈ 20-ന് മുൻപ് പ്രഖ്യാപനത്തിന് സാധ്യത

 

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോക്താക്കൾക്ക് ആശ്വാസമായി പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ്, അതായത് ഈ മാസം 20-ാം തീയതിക്ക് മുൻപായി തന്നെ വിലക്കുറവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

​അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും, ഏഷ്യൻ രാജ്യങ്ങൾക്കായി സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകളിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.