ഹോം › ദേശീയം

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി

By News Desk · 15 Nov 2024, 02:27 PM

മുംബൈ: സ്വന്തം ഭാര്യയാണെങ്കിൽ പോലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്‍റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഉഭയസമ്മതമുണ്ടെന്ന വാദത്തിനു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ ഭർത്താവിന് നേരത്തെ കീഴ്ക്കോടതി വിധിച്ച പത്ത് വർഷം കഠിന തടവ് ഹൈക്കോടതി ശരിവച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. പെൺകുട്ടി ഗർഭിണിയായ ശേഷമാണ് യുവാവിനെ വിവാഹം കഴിക്കുന്നത്. ജനിച്ച കുട്ടിയുടെ മാതാപിതാക്കൾ ഇവർ ഇരുവരുമാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ പെൺകുട്ടി തന്നെയാണ് ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയത്. തന്നെ നിർബന്ധിതമായി ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Mumbai High Court

ബന്ധപ്പെട്ട വാർത്തകൾ

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരിമുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രിഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
പൂർണ്ണ പേജ് കാണുക ›