ഹോം › ദേശീയം

​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണം

By Metro Journal Team · 24 Nov 2026, 11:05 AM

ലണ്ടനിലെ ഓക്‌സ്‌ഫഡ് സർവകലാശാലയിൽ പ്രഭാഷണം നടത്താൻ പുറപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സഹകൺവീനർ സൗരവ് ദാസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ പരിശോധനയ്ക്കിടെ തന്റെ പാസ്‌പോർട്ട് ‘ഫ്ലാഗ്’ (ബ്ലോക്ക്) ചെയ്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ലണ്ടൻ വിമാനത്തിൽ കയറുന്നതിൽ നിന്ന് തന്നെ വിലക്കിയതെന്ന് സൗരവ് ദാസ് വെളിപ്പെടുത്തി.

​ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ്, എൽ.എസ്.ഇ (LSE), എഡിൻബർഗ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ‘കോക്രോച്ച് മൂവ്‌മെന്റിനെ’ കുറിച്ചും യുവജന പ്രക്ഷോഭങ്ങളെ കുറിച്ചും സംസാരിക്കാനാണ് സൗരവ് ദാസ് യാത്ര തിരിച്ചത്. എന്നാൽ, വിദ്യാസമ്പന്നരായ യുവാക്കൾ ലോകപ്രശസ്ത സ്ഥാപനങ്ങളിൽ പോയി ബൗദ്ധിക ചർച്ചകളിൽ ഏർപ്പെടുന്നതിനെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണെന്ന് അദ്ദേഹം എക്സിൽ (X) പങ്കുവെച്ച കുറിപ്പിലും വീഡിയോയിലും ആരോപിച്ചു.

​”ഞാൻ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കിൽ രാജ്യത്തെ ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ച് വിദേശത്തേക്ക് രക്ഷപ്പെടാൻ സർക്കാർ അനുവദിക്കുമായിരുന്നു” എന്ന് സൗരവ് ദാസ് പരിഹസിച്ചു. അതേസമയം, ഓക്‌സ്‌ഫഡിൽ നിന്ന് ക്ഷണം ലഭിച്ചതിൽ അധികാരത്തിലിരിക്കുന്ന ചിലർക്കുള്ള അസൂയയാണ് യാത്ര തടയാൻ കാരണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്‌കെ പ്രതികരിച്ചു. വിദ്യാസമ്പന്നരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിജെപി കുറ്റപ്പെടുത്തി

​കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സൗരവ് ദാസ് ഉൾപ്പെടെയുള്ള സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ തടയൽ നടപടിയിൽ കേന്ദ്ര സർക്കാരിന്റെയോ എമിഗ്രേഷൻ വിഭാഗത്തിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഭീഷണികൾ കൊണ്ട് തന്റെ പ്രവർത്തനങ്ങൾ അവസാനിക്കില്ലെന്നും ഭാവിയിൽ ലണ്ടൻ, പാരീസ് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുമെന്നും സൗരവ് ദാസ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#central govt#delhi#narendra modi#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

ബ്രൗസർ ടാബ് അടച്ചാൽ മാത്രം പോരാ, വാട്‌സ്ആപ്പ് വെബ് കൃത്യമായി ലോഗ്ഔട്ട് ചെയ്യണം: സൈബർ തട്ടിപ്പിന് ഇരയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്സംസ്ഥാനത്തിന്റെ പേര് മാറ്റം: പ്രമേയം ഡിസംബറിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിജഡ്ജിമാർക്കെതിരെ അപവാദ പ്രചാരണം; മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കേരള പൊലീസിന് സുപ്രീം കോടതി നിർദേശംപ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർപക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കും
പൂർണ്ണ പേജ് കാണുക ›