ഹോം › ദേശീയം

‘സ്റ്റാലിൻ എന്ന സവർക്കർ 2.0’; കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണയ നീക്കത്തിൽ ഡി.എം.കെയെ പരിഹസിച്ച് വിജയ്‌യുടെ ടി.വി.കെ

By Metro Journal Team · 28 Nov 2026, 02:57 PM

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ‘സവർക്കർ 2.0’ എന്ന് വിശേഷിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) രംഗത്തെത്തി.

ടി.വി.കെയുടെ ഐ.ടി വിഭാഗമാണ് എക്‌സിലൂടെ മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചത്. ആർ.എസ്.എസ് യൂണിഫോം ധരിച്ച സ്റ്റാലിന്റെ ചിത്രത്തിനൊപ്പം ‘സ്റ്റാലിൻ എന്ന സവർക്കർ 2.0’ എന്ന പരിഹാസക്കുറിപ്പും നൽകി. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ആർ.എസ്.എസ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന രീതിയിലുള്ള ആനിമേഷൻ ചിത്രവും പാർട്ടി പങ്കുവെച്ചു. ‘പൂർണമായും സംഘപരിവാർ പക്ഷത്തേക്ക് മാറിയ നിമിഷം’ എന്ന പരിഹാസവും പോസ്റ്റിലുണ്ടായിരുന്നു.

കേന്ദ്രത്തിന്റെ പുതുക്കിയ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡി.എം.കെ തീരുമാനിച്ചതാണ് ടി.വി.കെയുടെ വിമർശനത്തിന് കാരണം. ലോക്‌സഭാ സീറ്റുകളിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ 50 ശതമാനം വർധനയുണ്ടാകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിന്തുണയെന്ന് ഡി.എം.കെ നേതാവ് എ. രാജ വ്യക്തമാക്കി.

പുതിയ നിർദേശം 1971ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണയം നടത്തുന്നത്. ജനസംഖ്യാ വർധനവിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക നേരത്തെ ഡി.എം.കെ ഉയർത്തിയിരുന്നു.

പുതിയ ബിൽ തമിഴ്‌നാടിന്റെ ദീർഘകാല പോരാട്ടത്തിന്റെ വിജയമാണെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണം. അതേസമയം, ഡി.എം.കെയുടെ നിലപാടുമാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#ആശങ്ക#ചിത്രം#പുതിയ#പ്രതി#മന്ത്രി

ബന്ധപ്പെട്ട വാർത്തകൾ

തിരുപ്പരൻകുൺട്രത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ ദീപം തെളിയിക്കും; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾകൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതിമണ്ഡല പുനർനിർണയ ബില്ലിൽ ബിജെപിക്കൊപ്പം സ്റ്റാലിൻ; കേന്ദ്ര ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെവനിതാ സംവരണ ബിൽ തടയരുത്; മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷത്തോട് ചന്ദ്രബാബു നായിഡുകൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സംഘർഷാവസ്ഥ; പ്രതിഷേധ വേദി പൊളിച്ചുനീക്കി പൊലീസ്ബിസ്ലേരിക്ക് വീണ്ടും തിരിച്ചടി; ബംഗാളിലെ വെള്ളത്തിൽ ബാക്ടീരിയ കണ്ടെത്തി: രണ്ടാം തവണയും പ്രോസിക്യൂഷൻ നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി
പൂർണ്ണ പേജ് കാണുക ›