ഹോം › ദേശീയം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

By Metro Journal Team · 13 Nov 2026, 07:51 AM

താന്‍ വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കഴിഞ്ഞ വര്‍ഷം ലഡാക്കിലെ ലേയിലുണ്ടായ കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നത് ചോദ്യം ചെയ്തതിനാണ് നടപടിയെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. തന്റെ വീടിന് ചുറ്റും സായുധ കാവല്‍ക്കാരെ വിന്യസിച്ചിരിക്കുകയാണെന്നും സോനം വാങ്ചുക്ക് ആരോപിക്കുന്നു.

തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിയന്ത്രിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്. കൊടും തണുപ്പില്‍ അതിവേഗം കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുകയാണെന്നും ആരോപിച്ചു.

അതേസമയം, ലഡാക്കില്‍ തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ പ്രതിഷേധ വേദിയിലെത്തിയ സോനത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. ലേയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിക്കുകയായിരുന്നു. പൊലീസ് നടപടിക്കു പിന്നാലെ ‘രാജ്യത്തോടുള്ള ലഡാക്കിന്റെ അടിയന്തര അഭ്യര്‍ഥന’ എന്ന തലക്കെട്ടില്‍ സോനം എക്‌സില്‍ വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരോടും രാജ്യത്തെ ജനങ്ങളോടും ലഡാക്കിന്റെ വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#election#murder#narendra modi#police#നടപടി#മോദി

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതിനന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി
പൂർണ്ണ പേജ് കാണുക ›