ഹോം › ദേശീയം

ബിജെപിയിലേക്ക് മുഹമ്മദ് ഷമി? ദേശീയ അധ്യക്ഷൻ നിതിൻ നബിനെ കണ്ടുമുട്ടി; രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവം

By Metro Journal Team · 29 Nov 2026, 09:09 PM

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ കുൻവർ ബാസിത് അലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഷമി, ബി.ജെ.പിയിലേക്ക് പോകുകയാണെന്ന അഭ്യൂഹവും ശക്തമായി. ക്രിക്കറ്റർ യുസ്‌വേന്ദ്ര ചഹൽ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ദേശീയ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ബി.ജെ.പിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഷമിയുടെ കൂടിക്കാഴ്ച. പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ നിതിൻ നബീൻ അടുത്തിടെ പ്രധാന സംഘടനാ പദവികളിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കുൻവർ ബാസിത് അലിയെ ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷനായി നിയമിച്ചത്.

ബിജെപിയിൽ ചേരുന്ന മുഹമ്മദ് ഷമിക്ക് പാർട്ടിയുടെ ന്യൂനപക്ഷ മോർച്ചയിൽ പ്രധാന ചുമതല നൽകിയേക്കുമെന്നും, വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അംറോഹ സീറ്റിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ പേസർ മുഹമ്മദ് ഷമി ഏറെ നാളായി ടീമിനു പുറത്തായിരുന്നു. ഇതിനിടെയാണ് ടെസ്റ്റിൽനിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും തുടരും.

അതേസമയം, ഷമിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായാണ് ചഹലിനെ ഉൾപ്പെടുത്തിയത്. നവംബർ 21ന് പ്രഖ്യാപിച്ച സംഘടനാ അഴിച്ചുപണിയുടെ ഭാഗമായി ഡൽഹിയിൽനിന്നുള്ള പ്രതിനിധിയായാണ് ചഹലിന്റെ നിയമനം.

മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കിടയിലാണ് ന്യൂനപക്ഷ മോർച്ച പ്രവർത്തിക്കുന്നത്. 64 ടെസ്റ്റുകളിൽനിന്ന് 229 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. ആറു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം 56 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 2023 ജൂണിൽ ആസ്ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്. 2023ലെ ഏകദിന ലോകകപ്പിൽ ഏഴ് ഇന്നിങ്സുകളിൽനിന്ന് 24 വിക്കറ്റുകൾ നേടിയ ഷമിയായിരുന്നു ടൂർണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#cricket#delhi#kerala assembly#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ഡിഎംകെയുടെ നിലപാടിൽ മാറ്റമില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച പരാജയംമണ്ഡല പുനർനിർണയ ബിൽ പാസായാൽ ബിജെപിയെ വോട്ടിലൂടെ പുറത്താക്കാനാകില്ല; ഗുരുതര ആരോപണവുമായി സിജെപി‘കുറെ പേർ വെറുതെ കൈയടിക്കാൻ മാത്രം വരും’; മണ്ഡല പുനർനിർണയ ബില്ലിനെ പരിഹസിച്ച് ശശി തരൂർ20 വിമത തൃണമൂൽ എംപിമാർക്ക് പാർലമെന്റിൽ വോട്ടുചെയ്യാൻ വിലക്കേർപ്പെടുത്തണം; സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് അഭിഷേക് ബാനർജിമണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?കുതിച്ചുയരുന്ന വില, നിശ്ചലമായ വേതനം; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു
പൂർണ്ണ പേജ് കാണുക ›