ഹോം › ലോകം

ഈജിപ്തിൽ ഇന്ധനവാഹനം മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം, 21 പേർക്ക് പരിക്ക്

By Metro Journal Team · 26 Nov 2026, 09:08 AM

ഈജിപ്തിൽ ഇന്ധന ഉൽപന്നങ്ങളുമായി പോയ വാഹനം മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച കെയ്‌റോയ്ക്ക് സമീപം ഗിസയിലെ അൽ വറാഖ് മേഖലയിലുള്ള റിങ് റോഡിലാണ് അപകടമുണ്ടായത്.

ഇന്ധന ഉൽപന്നങ്ങൾ കയറ്റിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് തീപിടിത്തമുണ്ടാകുകയായിരുന്നു. തീ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും അതിവേഗം പടർന്നു. കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 27 വാഹനങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് 39 ആംബുലൻസുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അപകടത്തിന്റെ കാരണം കണ്ടെത്താൻ ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#death#കെയ്‌റോ#പരിക്ക്#മരണം

ബന്ധപ്പെട്ട വാർത്തകൾ

അമേരിക്കയുമായി ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിക്കുന്നതിനിടെ ആണവായുധ ശേഖരം വർധിപ്പിക്കുമെന്ന് കിം ജോങ് ഉൻഹസീനയുടെ മടക്കം; ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി, 108 ബിഎസ്ജി പ്ലാറ്റൂണുകളെ വിന്യസിച്ചുതെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധിഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്കഅമേരിക്കയിൽ 10,000 പൗണ്ടോളം അപകടകരമായ രാസവസ്തുക്കൾ സ്ഫോടനത്തിലൂടെ നിർവീര്യമാക്കി; അയോവയിൽ സൈന്യത്തിന്റെ നടപടിഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലിന് തീപിടിച്ചു; നാവിക മൈനിൽ ഇടിച്ചെന്ന് ഇറാൻ
പൂർണ്ണ പേജ് കാണുക ›