ഹോം › ലോകം

അമേരിക്കയിൽ സൈന്യം സ്ഫോടനം നടത്തി; ഒരു മൈൽ അകലെ വരെ പുക ദൃശ്യമായി: ആശങ്കയിൽ ജനങ്ങൾ

By Metro Journal Team · 26 Nov 2026, 07:56 AM

അയോവയിലെ മിഡിൽടൗണിലുള്ള സൈനിക ആയുധനിർമാണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 4,400 കിലോഗ്രാം ലെഡ് അസൈഡ് (Lead Azide) ആണ് നവംബർ 25 ബുധനാഴ്ച സൈന്യം നിയന്ത്രിതമായി പൊട്ടിച്ചുനീക്കിയത്. കാലപ്പഴക്കം കാരണം രാസവസ്തുവിന്റെ ഘടനയിൽ മാറ്റം സംഭവിക്കുകയും സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്തതോടെയാണ് നടപടി.

സ്ഫോടനത്തിന് പിന്നാലെ ആകാശത്തേക്ക് ഉയർന്ന വെളുത്ത പുകപടലം ദൂരങ്ങളിൽ നിന്നും ദൃശ്യമായി. സ്ഫോടനത്തിന്റെ ശബ്ദവും പ്രദേശത്ത് കേട്ടു. അപകടസാധ്യത കണക്കിലെടുത്ത് സമീപവാസികൾക്ക് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ താമസക്കാരോട് ഒഴിഞ്ഞുപോകാനും മറ്റുള്ളവരോട് വീടിനുള്ളിൽ കഴിയാനും നിർദേശിച്ചിരുന്നു.

സ്ഫോടനത്തെ തുടർന്ന് വിഷാംശമുള്ള ലെഡ് പൊടി അന്തരീക്ഷത്തിലും പരിസരപ്രദേശങ്ങളിലും വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ സ്ഫോടനത്തിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ പ്രദേശത്തെ വായുവിൽ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസി അറിയിച്ചു.

പ്രദേശത്തെ വായു, മണ്ണ്, ജലം എന്നിവയിൽ തുടർന്നും പരിശോധന നടത്തും. ഏകദേശം 350 ഫാമുകളെ സ്ഫോടനത്തെ തുടർന്നുണ്ടായ പുകപടലം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തിയിരുന്നു.

സ്ഫോടനത്തിലൂടെ നിയന്ത്രണാതീതമായ പൊട്ടിത്തെറി സാധ്യത ഒഴിവാക്കാനായെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പരിസ്ഥിതിക്കും സമീപവാസികളുടെ ആരോഗ്യത്തിനും ഉണ്ടായേക്കാവുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#usa#അമേരിക്ക#ആശങ്ക#നടപടി#സൈന്യം

ബന്ധപ്പെട്ട വാർത്തകൾ

തെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധിഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്കഅമേരിക്കയിൽ 10,000 പൗണ്ടോളം അപകടകരമായ രാസവസ്തുക്കൾ സ്ഫോടനത്തിലൂടെ നിർവീര്യമാക്കി; അയോവയിൽ സൈന്യത്തിന്റെ നടപടിഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പലിന് തീപിടിച്ചു; നാവിക മൈനിൽ ഇടിച്ചെന്ന് ഇറാൻയൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യവിവാഹിതയും അമ്മയും; മിസ് യൂണിവേഴ്സ് കിരീടം നേടി ജെന്നിഫർ, ചരിത്രനേട്ടം
പൂർണ്ണ പേജ് കാണുക ›